Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India-EU Trade

ഇ​ന്ത്യ-​ഇ​യു വ്യാ​പാ​ര​ക്ക​രാ​ർ; ക​​ർ​​ഷ​​ക​​ർ​​ക്കും ചെ​​റു​​കി​​ട സം​​രം​​ഭ​​ങ്ങ​​ൾ​​ക്കും നേ​​ട്ടം

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര​​വ്യാ​​പാ​​ര​​ക്ക​​രാ​​ർ യാ​​ഥാ​​ർ​​ഥ്യ​​മാ​​യ​​തോ​​ടെ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ 6.4 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​തോ​​ടൊ​​പ്പം ഇ​​യു വി​​പ​​ണി​​ക​​ൾ ഇ​​ന്ത്യ​​യു​​ടെ മൈ​​ക്രോ സ്മോ​​ൾ ആ​​ൻ​​ഡ് മീ​​ഡി​​യം സം​​രം​​ഭ​​ങ്ങ​​ൾ (എം​​എ​​സ്എം​​ഇ), ക​​ർ​​ഷ​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ഇ​​തി​​ന്‍റെ ഗു​​ണ​​ഫ​​ലം കൂ​​ടു​​ത​​ൽ നേ​​ടാ​​നാ​​കും. കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കും യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ക്കും. ഇ​​തോ​​ടെ ഗ്രാ​​മീ​​ണ, ചെ​​റു​​കി​​ട ഉ​​ത്പ​​ദാ​​ന​​മേ​​ഖ​​ല​​ക​​ളി​​ൽ ലാ​​ഭ​​മു​​ണ്ടാ​​കും. കൂ​​ടാ​​തെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ, പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് തു​​റ​​ന്നു​​ന​​ൽ​​കു​​മെ​​ന്നും ഒൗ​​ദ്യോ​​ഗി​​ക അ​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.


9425 ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ലൂ​​ടെ​​യും വി​​പ​​ണി​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്നു. ക​​രാ​​റി​​ലൂ​​ടെ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത മേ​​ഖ​​ല​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ ന​​ല്കും. വ​​സ്ത്ര​​ങ്ങ​​ൾ, തു​​ക​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ര​​ത്ന​​ങ്ങ​​ളും ആ​​ഭ​​ര​​ണ​​ങ്ങ​​ളും, ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ തേ​​യി​​ല, സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കും സ​​മു​​ദ്രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​ക്കും എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ഇ​​ല​​ക്ട്രോ​​ണി​​ക്സ്, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ്, മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഹൈ ​​ടെ​​ക് നി​​ർ​​മാ​​ണ മേ​​ഖ​​ല​​ക​​ളി​​ലെ ക​​യ​​റ്റു​​മ​​തി​​ക്കും വി​​പു​​ല​​മാ​​യ വി​​പ​​ണി സാ​​ധ്യ​​ത​​ക​​ൾ തു​​റ​​ന്നു ന​​ല്കു​​ന്ന​​താ​​കും ക​​രാ​​ർ.

കേ​​ര​​ള​​ത്തി​​നും നേ​​ട്ടം

സ്വ​​ത​​ന്ത്ര​​വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ലൂ​​ടെ കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടെ 12 സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​കും. ഈ ​​നേ​​ട്ട​​ങ്ങ​​ൾ വി​​ശാ​​ല​​മാ​​യ​​തും പ്ര​​ത്യേ​​ക​​വ്യ​​വ​​സാ​​യ കേ​​ന്ദ്ര​​ങ്ങ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള​​തു​​മാ​​യി​​രി​​ക്കും. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഉ​​ത്പ​​ന്ന സേ​​വ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​കി​​ച്ച് ചെ​​റു​​കി​​ട സം​​രം​​ഭ​​ങ്ങ​​ൾ​​ക്കും തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത മേ​​ഖ​​ല​​ക​​ൾ​​ക്കും ഗു​​ണ​​ക​​ര​​മാ​​കും.


നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​വു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ൾ

കേ​​ര​​ളം

ക​​ർ​​ഷ​​ക​​രു​​ടെ​​യും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും വ​​രു​​മാ​​ന​​വു​​മാ​​യി നേ​​രി​​ട്ട് ബ​​ന്ധ​​മു​​ള്ള​​തും യൂ​​റോ​​പ്പി​​ൽ വ​​ലി​​യ ആ​​വ​​ശ്യ​​ക​​ത​​യു​​ള്ളതുമായ ഭ​​ക്ഷ്യ-​​സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​നു നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നും.

യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​യി​​ലേ​​ക്ക് മു​​ൻ​​ഗ​​ണ​​ന​​ക്ര​​മ​​ത്തി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​തി​​ലൂ​​ടെ കൊ​​ച്ചി​​ക്കും ആ​​ല​​പ്പു​​ഴ​​യ്ക്കും ചെ​​മ്മീ​​ൻ, ട്യൂ​​ണ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി വി​​പുലീ​​ക​​രി​​ക്കാ​​നാ​​കും. ഇ​​തി​​നൊ​​പ്പം സം​​സ്ക​​ര​​ണ യൂ​​ണി​​റ്റു​​ക​​ളും തു​​റ​​മു​​ഖ അ​​ധി​​ഷ്ഠി​​ത ലോ​​ജി​​സ്റ്റി​​ക്സ് മേ​​ഖ​​ല​​യ്ക്കും ക​​രു​​ത്താ​​കും. കു​​രു​​മു​​ള​​ക്, ഏ​​ലം തു​​ട​​ങ്ങി​​യ സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ളി​​ലൂ​​ടെ ഇ​​ടു​​ക്കി​​യും വ​​യ​​നാ​​ടും നേ​​ട്ട​​മു​​ണ്ടാ​​കും.

മ​​ഹാ​​രാ​​ഷ്ട്ര

യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ​​നി​​ന്ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വരുമാനം നേ​​ടു​​ക മ​​ഹാ​​രാ​​ഷ്ട്ര​​യാ​​കും. ഇ​​തി​​ന്‍റെ ഗു​​ണം സം​​സ്ഥാ​​ന​​ത്തെ വ​​ൻ​​കി​​ട നി​​ർ​​മാ​​ണ മേ​​ഖ​​ല​​യ്ക്കും ചെ​​റു​​കി​​ട നി​​ർ​​മാ​​ണ മേ​​ഖ​​ല​​യ്ക്കും ല​​ഭി​​ക്കും.

വ​​സ്ത്ര​​നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലെ തീ​​രുവ 12 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നു പൂ​​ജ്യ​​മായും ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് മേ​​ഖ​​ല​​യി​​ൽ 99.6 ശ​​ത​​മാ​​നം ക​​യ​​റ്റു​​മ​​തി​​യു​​ടെ​​യും തീ​​രു​​വ 14 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് പൂ​​ജ്യ​​മാ​​യും കു​​റ​​യും.

വ​​സ്ത്ര നി​​ർ​​മാ​​ണ മേ​​ഖ​​ല​​ക​​ൾ, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്ന് കൂ​​ടു​​ത​​ൽ ഓ​​ർ​​ഡ​​റു​​ക​​ൾ നേ​​ടാ​​നും യൂ​​റോ​​പ്യ​​ൻ സ​​പ്ലൈ ചെ​​യി​​നു​​മാ​​യി ശ​​ക്ത​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​നു​​മാ​​കും.

ഗു​​ജ​​റാ​​ത്ത്

വ​​സ്ത്ര​​ങ്ങ​​ൾ, ര​​ത്ന​​ങ്ങ​​ൾ, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി വി​​ക​​സി​​പ്പി​​ക്കാ​​നാ​​കും. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന രാ​​സ​​വ​​സ്തു​​ക്ക​​ളു​​ടെ 97.5 ശ​​ത​​മാ​​ന​​ത്തി​​ന്‍റെയും തീ​​രു​​വ 12.8 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് പൂ​​ജ്യ​​മാ​​ക്കി​​യും ഗു​​ണം ചെ​​യ്യും. കൂ​​ടാ​​തെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ഇ​​ല​​ക്‌ട്രോണി​​ക്സ്, സ​​മു​​ദ്രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യും വ​​ർ​​ധി​​ക്കും.

ത​​മി​​ഴ്നാ​​ട്

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ത​​ന്നെ മി​​ക​​ച്ച മ​​ത്സ​​ര​​ശേ​​ഷി​​യു​​ള്ള ത​​മി​​ഴ്നാ​​ടി​​ന്‍റെ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത മേ​​ഖ​​ല​​യ്ക്ക് പെ​​ട്ടെ​​ന്നു​​ത​​ന്നെ ക​​രാ​​റി​​ലൂ​​ടെ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​കും.

തു​​ണി​​ത്ത​​ര​​ങ്ങ​​ളു​​ടെ തീ​​രു​​വ 12 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് പൂ​​ജ്യ​​ത്തി​​ലെ​​ത്തി​​യ​​തോ​​ടെ തി​​രു​​പ്പു​​രി​​ൽ​​നി​​ന്നു​​ള്ള വ​​സ്ത്ര​​ങ്ങ​​ൾ അ​​ന്താ​​രാ​​ഷ്‌ട്ര ​​വി​​പ​​ണി​​യി​​ൽ കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ശേ​​ഷി​​യു​​ള്ള​​താ​​കും. തു​​ക​​ൽ, പാ​​ദ​​ര​​ക്ഷ​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി തീ​​രു​​വ 17 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് പൂ​​ജ്യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​തോ​​ടെ വേ​​ലൂ​​ർ, അ​​ന്പൂ​​ർ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി ഉ​​യ​​രും.

ചെ​​ന്നൈ, കോ​​യ​​ന്പ​​ത്തൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ചെ​​റു​​കി​​ട മു​​ത​​ൽ വ​​ൻ​​കി​​ട വ​​രെ​​യു​​ള്ള നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി ശൃം​​ഖ​​ല വി​​പ​​ല​​പ്പെ​​ടും.

പ​​ശ്ചി​​മ ബം​​ഗാ​​ൾ

മു​​ൻ​​ഗ​​ണ​​നാ ക്ര​​മ​​ത്തി​​ൽ യൂ​​റോ​​പ്പി​​ലേ​​ക്കു പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​തി​​ലൂ​​ടെ ബം​​ഗാ​​ളി​​ന് ഡാ​​ർ​​ജി​​ലിം​​ഗ് തേ​​യി​​ല​​യു​​ടെ ക​​യ​​റ്റു​​മ​​തി ശ​​ക്ത​​മാ​​ക്കാ​​നാ​​കും.
ചെ​​മ്മീ​​ൻ, ശീ​​തീ​​ക​​രി​​ച്ച മ​​ത്സ്യ​​ങ്ങ​​ൾ എ​​ന്നീ സ​​മു​​ദ്രോ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​രാ​​റി​​ലൂ​​ടെ കു​​റ​​ഞ്ഞ തീ​​രു​​വ​​യി​​ൽ യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​യി​​ൽ പ്ര​​വേ​​ശി​​ക്കാ​​നാ​​കും. പ​​ര​​ന്പ​​രാ​​ഗ​​ത ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ​​ക്ക് വി​​പ​​ണി സാ​​ധ്യ​​ത വ​​ർ​​ധി​​ക്കു​​ന്ന​​ത് ചെ​​റു​​കി​​ട ഉ​​ത്പാ​​ദ​​ക​​ർ​​ക്കും പ്രാ​​ദേ​​ശി​​ക മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും പി​​ന്തു​​ണ​​യേ​​കും.

ആ​​സാം

ആ​​സാ​​മി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്കും ക​​ര​​കൗ​​ശ​​ല വി​​ദ​​ഗ്ധ​​ർ​​ക്കും യൂ​​റോ​​പ്പി​​ലെ പ്രീ​​മി​​യം വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് നേ​​രി​​ട്ട് പ്ര​​വേ​​ശ​​നം സാ​​ധ്യ​​മാ​​ക്കും. തേ​​യി​​ല, സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യും ഉ​​യ​​രും.

ക​​ർ​​ണാ​​ട​​ക

നൂ​​ത​​ന ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​ക​​ളി​​ലും ക​​യ​​റ്റു​​മ​​തി സേ​​വ​​ന ശൃം​​ഖ​​ല​​ക​​ളി​​ലും ക​​ർ​​ണാ​​ക​​യ്ക്ക് മി​​ക​​ച്ച വ​​ള​​ർ​​ച്ച​​യാ​​ക്കി മാ​​റ്റാ​​നാ​​കും. ബം​​ഗ​​ളൂ​​രു-​​തു​​മ​​ക്കു​​രു മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ലും വ​​ലി​​യ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കാ​​നാ​​കും.

ആ​​ന്ധ്രാ​​പ്ര​​ദേ​​ശ്

ചെ​​മ്മീ​​ൻ, സ​​മു​​ദ്രോ​​ത്പ​​ന്ന​​ ക​​യ​​റ്റു​​മ​​തി​​യി​​ലൂ​​ടെ ആ​​ന്ധ്ര​​യ്ക്ക് യൂ​​റോ​​പ്പി​​ൽ വ​​ലി​​യ വി​​പ​​ണി തു​​റ​​ക്കാ​​നാ​​കും.

തെ​​ലു​​ങ്കാ​​ന

വ​​സ്ത്ര​​നി​​ർ​​മാ​​ണ മേ​​ഖ​​ല​​യു​​ടെ​​യും നൂ​​ത​​ന ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യു​​ടെ​​യും സ​​ന്തു​​ലി​​ത​​മാ​​യ സാ​​ന്നി​​ധ്യ​​ത്തി​​ലൂ​​ടെ തെ​​ലു​​ങ്കാ​​ന​​യ്ക്ക് വ​​ലി​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​കും.

പ​​ഞ്ചാ​​ബ്

എം​​എ​​സ്എം​​ഇ​​ക​​ൾ​​ക്കു മു​​ൻ​​തൂ​​ക്ക​​മു​​ള്ള​​തും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ​​ക്ക് തൊ​​ഴി​​ൽ ന​​ല്കു​​ന്ന​​തു​​മാ​​യ വ്യ​​വ​​സാ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലൂ​​ടെ പ​​ഞ്ചാ​​ബി​​ന് ക​​രാ​​ർ വ​​ലി​​യ നേ​​ട്ട​​മാ​​കും.

രാ​​ജ​​സ്ഥാ​​ൻ

രാ​​ജ​​സ്ഥാ​​നി​​ൽ​​നി​​ന്നു​​ള്ള ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, ത​​ണി​​കൊ​​ണ്ടു​​ള്ള ഫ​​ർ​​ണി​​ച്ച​​റു​​ക​​ൾ, ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കാ​​നാ​​കും.

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്

തു​​ക​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ തൊ​​ഴി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യ വ​​ലി​​യ വ്യ​​വ​​സാ​​യ അ​​ടി​​ത്ത​​റ​​യു​​ള്ള​​തി​​നാ​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ കെ​​ൽ​​പ്പു​​ള്ള സം​​സ്ഥാ​​ന​​മാ​​ണ് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്.

Latest News

Corehub Up